ജില്ലയിൽ പണിമുടക്ക്‌ തുടങ്ങി

ബെഫി ജില്ലാ കമ്മിറ്റി നടത്തിയ വിളംബരജാഥ

ബെഫി ജില്ലാ കമ്മിറ്റി നടത്തിയ വിളംബരജാഥ

വെബ് ഡെസ്ക്

Published on Jul 09, 2025, 12:19 AM | 1 min read

ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക, ജനവിരുദ്ധനയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ്‌ യൂണിയൻ സമിതി ആഹ്വാനംചെയ്‌ത 24 മണിക്കൂർ പണിമുടക്ക്‌ ജില്ലയിൽ ആരംഭിച്ചു. എല്ലാ മേഖലയിലെയും തൊഴിലാളികൾ അണിനിരന്നതോടെ ജില്ല സ്‌തംഭിച്ചു. കട–-കമ്പോളങ്ങൾ അടഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളിയായതിനാൽ ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കി. കേന്ദ്ര–-സംസ്ഥാന പൊതുമേഖലാ ജീവനക്കാർ, ധനകാര്യസ്ഥാപന ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, സർവീസ്‌ മേഖലയിലെ ജീവനക്കാർ, അധ്യാപകർ, ബാങ്ക്‌ ജീവനക്കാർ, സ്വകാര്യബസ്‌, ഓട്ടോ–-ടാക്‌സി തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിന്‌ മുന്നോടിയായി ചൊവ്വ വൈകിട്ട്‌ പഞ്ചായത്ത്‌–-മേഖലാ കേന്ദ്രങ്ങളിൽ വിളംബരജാഥകളും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. ബുധൻ രാവിലെ തൊഴിലാളികളും ജീവനക്കാരും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ പ്രകടനം നടത്തും. ജില്ലാ കേന്ദ്രത്തിൽ രാവിലെ ഒമ്പതിന്‌ ബിഎസ്‌എൻഎൽ ഓഫീസിലേക്കാണ്‌ മാർച്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Home