ചേർത്തല നഗരസഭ
അതിദരിദ്രരുടെ 4 വീടിന് കല്ലിട്ടു

ചേർത്തല നഗരസഭ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഭൂരഹിതരും- ഭവനരഹിതരുമായ നാല് ഗുണഭോക്താക്കൾക്ക് വാങ്ങിയ ഭൂമിയിൽ നിർമിക്കുന്ന വീടിന് ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ കല്ലിടുന്നു
ചേർത്തല
നഗരസഭ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഭൂരഹിതരും- ഭവനരഹിതരുമായ നാല് ഗുണഭോക്താക്കൾക്ക് വാങ്ങിയ ഭൂമിയിൽ വീട് നിർമാണം തുടങ്ങി. ഭൂരഹിതരായ നാലുപേർക്കും ഭൂമിയുള്ള ഭവനരഹിതരായ ഒമ്പത് പേർക്കും സുരക്ഷിതമായ വീടൊരുക്കിയാൽ ചേർത്തല നഗരസഭ അതിദാരിദ്ര്യമുക്തമാകും. ഭൂരഹിതർക്ക് വീടിനായി സ്ഥലംവാങ്ങിയത് നഗരസഭയാണ്. ഏഴ് ലക്ഷംരൂപ വീതമാണ് ഓരോ ഗുണഭോക്താവിനും ഈയിനത്തിൽ മാത്രം നഗരസഭ ചെലവാക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വീടുകൾക്ക് കല്ലിട്ടു. വൈസ് ചെയർമാൻ ടി എസ് അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ശോഭ ജോഷി, ജി രഞ്ജിത്, കൗൺസിലർമാരായ പി എസ് ശ്രീകുമാർ, എസ് സനീഷ്, ഡി സൽജി, എ അജി, കനകമ്മ, ഇ കെ മധു, ഷീജ സന്തോഷ്, ബാബു മുള്ളഞ്ചിറ, എം എ സാജു, രാജശ്രീ ജ്യോതിഷ്, സെക്രട്ടറി ടി കെ സുജിത്, പ്രോജക്ട് ഓഫീസർ പി ഡി സ്‌റ്റാലിൻ ജോസ്, സിഡിഎസ് ചെയർപേഴ്സൺ അഡ്വ. പി ജ്യോതിമോൾ എന്നിവർ സംസാരിച്ചു.









0 comments