കയറിനിരിക്കട്ടെ പ്രത്യേക കെയർ

കയർമേഖലയിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ആനുകൂല്യങ്ങളുടെ വിതരണ ഉദ്ഘാടനവും മന്ത്രി പി രാജീവ് നടത്തുന്നു. ആലപ്പുഴ കാർഡ് ബാങ്ക് പ്രസിഡന്റ് കെ ആർ ഭഗീരഥൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കയർ കോർപറേഷൻ മുൻ ചെയർമാൻ ആർ നാസർ, പി പി ചിത്തരഞ്ജൻ എംഎൽഎ, മന്ത്രി പി പ്രസാദ്, എച്ച് സലാം എംഎൽഎ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു തുടങ്ങിയവർ സമീപം

സ്വന്തം ലേഖകൻ
Published on Aug 09, 2025, 03:02 AM | 2 min read
ആലപ്പുഴ
കയർ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാനും തൊഴിലാളികളെയും വ്യവസായികളെയും ചേർത്തണച്ച് സംരക്ഷിക്കുന്നതിനും മന്ത്രി പി രാജീവ് പ്രത്യേക പദ്ധതികളും ഫണ്ടുകളുമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ഫണ്ടുകളിൽ മിക്കതും വേദിയിൽ വിതരണവുംചെയ്തു. കയർ റിവോൾവിങ് ഫണ്ട് രൂപീകരിക്കും. കയർസംഘങ്ങൾക്ക് കൃത്യമായി അസംസ്കൃത വസ്തു ലഭ്യമാക്കാൻ കയർ ഫൈബർ ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കും. സംഘങ്ങൾക്ക് കയർവില യഥാസമയം ലഭ്യമായാൽ ഉൽപാദനവും തൊഴിൽദിനങ്ങളും വർധിപ്പിക്കാനാകും. ഇതിനായി കയർപിരി സംഘങ്ങൾക്ക് കയർ വിലയും കയർ ഉൽപന്ന നിർമാണ സംഘങ്ങൾക്ക് ഉൽപന്ന വിലയും കൃത്യമായി നൽകാൻ ഒരു റിവോൾവിങ് ഫണ്ട് രൂപീകരിക്കും. 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കയർ ഫൈബർ ബാങ്ക്
ചകിരി നാരിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ കയർ സംഘങ്ങൾക്ക് ആവശ്യമായ അളവിൽ ഗുണനിലവാരമുള്ള ചകിരിനാര് ലഭ്യമാക്കാനും കയർ ഫൈബർ ബാങ്ക് പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ ഭരണാനുമതിയും ആരംഭത്തിനായി 1.25 കോടിയുടെ അനുമതിയും ലഭിച്ചു.
നെയ-്ത്ത് തറികളുടെ അറ്റകുറ്റപ്പണിക്കും സഹായം
ചെറുകിട ഉൽപാദകരുടെ നെയ്ത്തു തറികളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി ചെലവിന്റെ 50ശതമാനം, പരമാവധി 15,000 രൂപ നൽകി പ്രവർത്തന പ്രതിസന്ധി പരിഹരിക്കും. 900 തറികൾക്ക് 15,000 രൂപ നിരക്കിൽ 1.35 കോടി രൂപയുടെ അനുമതി ലഭിച്ചു. ആദ്യ ഗഡുവായി 30 തറികൾക്ക് 15000 രൂപ നിരക്കിൽ 4.5 ലക്ഷം നൽകി.
ഗ്രാറ്റുവിറ്റി ഒറ്റത്തവണ സഹായം പദ്ധതി
കയർ സഹകരണ സംഘം ജീവനക്കാർക്ക്, സംഘം നൽകാനുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയുടെ 50 ശതമാനം തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ ഏതാണോ കുറവ് ആയത് നൽകുന്നതിന് രണ്ട് കോടി രൂപ 2025–26 സാമ്പത്തിക വർഷം അനുവദിച്ച് ഉത്തരവായി. കുടിശ്ശിക തുകയുടെ 50ശതമാനം തുക പരമാവധി ഒരു ലക്ഷം രൂപ കണക്കാക്കി 67,66,549 രൂപ ആദ്യ ഗഡുവായി വിതരണംചെയ്ത-ു. ക്ലസ്റ്റര്‍ വികസന പരിപാടി ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ പൈലറ്റ് സ്കെയില്‍ സ്പിന്നിങ് യൂണിറ്റ് വിപുലീകരിക്കാൻ 30,32,000 രൂപയുടെ ഭരണാനുമതിയായി. കൂടാതെ കേന്ദ്ര സർക്കാർ എംഎസ്എംഇ– സിഡിപി പദ്ധതിയുടെ അംഗീകാരത്തിനായി ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ ഡവലപ്മെന്റ് സൊസൈറ്റി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അംഗീകരിക്കുന്ന മുറയ്ക്ക് സംസ്ഥാന വിഹിതം 25 ശതമാനം അനുവദിക്കും. പ്രവർത്തന മൂലധനം നടപ്പ് സാമ്പത്തിക വർഷം പ്രവർത്തന മൂലധന ഇനത്തിൽ ആകെ 557.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. ആദ്യ ഗഡുവായി ആകെ 4.34 കോടി രൂപ 430 സംഘങ്ങൾക്ക് നൽകി. മാനേജീരിയൽ സബ്സിഡി മാനേജീരിയൽ സബ്സിഡിയിനത്തിൽ ആകെ അനുവദിച്ച രണ്ട് കോടിയിൽ 281 സംഘങ്ങൾക്ക് ഇൗ വർഷത്തെ ആദ്യ ഗഡു, 2023–24 വർഷത്തെ കുടിശ്ശിക, 2024–25 വർഷത്തെ കുടിശ്ശികയും ചേർത്ത് 67.10 ലക്ഷം രൂപ വിതരണംചെയ്തു. 154 സംഘങ്ങൾക്ക് ആദ്യ ഗഡു 3.15 കോടി വിതരണംചെയ്തു. മാർക്കറ്റ് ഡവലപ്മെന്റ് അസിസ്റ്റൻസ് സാമ്പത്തിക വർഷത്തെ സംസ്ഥാന വിഹിതമായ 10 കോടി രൂപ ധനവകുപ്പിൽനിന്ന് റിലീസ് ചെയ്യുന്ന നടപടി സ്വീകരിക്കുന്നു. വൈദ്യുതി സബ്സിഡിയിനത്തിൽ ഈ സാമ്പത്തിക വർഷം 150 സംഘങ്ങൾക്ക് ആദ്യ ഗഡുവായി 7.50 ലക്ഷം രൂപ വിതരണംചെയ്തു. ക്രയവില സ്ഥിരതാ പദ്ധതിയിൽ സാമ്പത്തിക വർഷം കയർ കോർപറേഷന് 11 കോടി രൂപ ധനവകുപ്പിൽനിന്ന് അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണ്. ആർട്ടിസാൻസ് പരിശീലനം പൂർത്തിയാക്കിയവരുടെ സംഘത്തിന് കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ആരംഭിക്കാൻ 99.15 ലക്ഷം ഭരണാനുമതിയായി.









0 comments