നഗരസഭ ഓണാഘോഷം തുടങ്ങി
ടി ബി കനാലിൽ ഇന്ന് ചെറുവള്ളങ്ങൾ മാറ്റുരയ-്‌ക്കും

ചേർത്തല നഗരസഭയുടെ ഓണാഘോഷ ഭാഗമായി ഹരിതഘോഷയാത്ര ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഫ്ലാഗ് ഓഫ്‌ചെയ്യുന്നു
ചേർത്തല
നഗരസഭ നേതൃത്വത്തിൽ എ എസ് കനാൽ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണാഘോഷം തുടങ്ങി. ഞായറാഴ്‌ച ചെറുവള്ളങ്ങൾ അണിനിരക്കുന്ന വള്ളംകളി അരങ്ങേറും. പകൽ മൂന്നിന് ചേർത്തല ടി ബി കനാലിലാണ് വള്ളംകളി. രാവിലെ എട്ടിന് ചൂണ്ടയിടൽ, ചകിരിപിരി, ഓലമടയൽ മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് വടംവലി മത്സരം. രാത്രി 7.30ന് ഇപ്റ്റയുടെ നാടൻപാട്ട്. ശനിയാഴ്‌ച സംഘടിപ്പിച്ച ഹരിതഘോഷയാത്ര നഗരത്തെ ഓണലഹരിയിലാഴ്‌ത്തി. കുടുംബശ്രീ–ആശാ പ്രവർത്തകരും ഹരിതകർമസേനയും ജനപ്രതിനിധികളും നഗരസഭാ ജീവനക്കാരും ഉൾപ്പെടെ അണിനിരന്നു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഫ്ലാഗ്‌ഓഫ് ചെയ്‌തു. ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ശോഭ ജോഷി, മാധുരി സാബു, ജി രഞ്ജിത്ത്, എ എസ് സാബു, ഏലിക്കുട്ടി ജോൺ, കൗൺസിലർ പി ഉണ്ണികൃഷ്‌ണൻ എന്നിവർ മുൻനിരയിലുണ്ടായിരുന്നു. രാവിലെ അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷം തുടങ്ങിയത്.









0 comments