കർഷകർക്ക് ശിൽപ്പശാല
പച്ചക്കറി– പഴം കൃഷി ക്ലിക്കാകാൻ പദ്ധതി

ആലപ്പുഴ
പച്ചക്കറികളുടെ ഉൽപ്പാദനം കൂട്ടാൻ സമഗ്ര പദ്ധതിയുമായി കേരള കർഷകസംഘം പച്ചക്കറി–- പഴം കർഷക ശിൽപ്പശാല സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പി പി സ്വാതന്ത്ര്യം കമ്യൂണിറ്റി ഹാളിൽ ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം സന്തോഷ്‌കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം, കർഷക അവാർഡ് ജേതാക്കളായ എസ് പി സുജിത്ത്, ജി ഉദയപ്പൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വി മനോഹരൻ, ഹരിക്കുട്ടൻ, എ വി സലീംകുമാർ എന്നിവർ സംസാരിച്ചു. വിവിധ ഇനം പച്ചക്കറിത്തൈകൾ ഉൽപ്പാദിപ്പിക്കാനും മിതമായ നിരക്കിൽ എത്തിക്കാനും പദ്ധതി രൂപീകരിക്കും. തനത് വളങ്ങളുടെ ഉൽപ്പാദനവും ആരംഭിക്കും. പുതിയ കർഷകരെ കൃഷിയിൽ ഉറപ്പിച്ചുനിർത്താൻ വിപണിയടക്കം കണ്ടെത്തി അവർക്കാവശ്യമായ വിവരവിജ്ഞാനങ്ങൾ പങ്കുവയ്‌ക്കാനാകുന്ന പരിപാടികൾ ആവിഷ്‌കരിക്കും. വിവിധ ഏരിയകളിൽ പച്ചക്കറിക്കർഷകർക്ക് ക്ലാസ്സുകൾ സംഘടിപ്പിക്കും. മണ്ഡലങ്ങളിൽ ഓരോ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് തരിശുരഹിത പഞ്ചായത്താക്കും. പ്രതിനിധികൾക്ക് പച്ചക്കറിത്തൈകളും വാഴക്കന്നുകളും നൽകി.









0 comments