കലവൂർ സ-്‌കൂളിൽ സെവൻസ് മൈതാനമായി

കലവൂർ ഗവ. എച്ച്‌എസ-്‌എസിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പന്തുതട്ടി ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കലവൂർ ഗവ. എച്ച്‌എസ്‌എസിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്‌തു. ജില്ലാ പഞ്ചായത്തിന്റെ സ്‌പോർട്സാണ് ലഹരി പദ്ധതിയിലാണ് ഗ്രൗണ്ട് നിർമിച്ചത്. ജില്ലാ കായികമേളയിൽ സ-്‌കൂൾ രണ്ടാമതും ഓവറോൾ ചാമ്പ്യന്മാരായതിനുള്ള സമ്മാനമായാണ് ഗ്രൗണ്ട് സമർപ്പിക്കുന്നത്.
50 മീറ്റർ നീളവും 38 മീറ്റർ വീതിയുമുള്ള 20440 ചതുരശ്ര അടി ഗ്രൗണ്ടാണ് തുറന്നുനൽകിയത്. സംസ്ഥാന നിലവാരത്തിലുള്ള സെവൻസ് ഫുട്ബോളിന്റെ ഏത് മത്സരവും ഗ്രൗണ്ടിൽ കളിക്കാം.
പിടിഎ പ്രസിഡന്റ് വി വി മോഹൻദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സ്ഥിരംസമിതി അധ്യക്ഷൻ എം എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവൻ, എസ്എംസി ചെയർമാൻ പി വിനീതൻ, പ്രിൻസിപ്പൽ എൻ മഞ്ജു, വൈസ-്‌പ്രിൻസിപ്പൽ കെ അജയകുമാർ, കായികാധ്യാപിക അന്നമ്മ എന്നിവർ പങ്കെടുത്തു. തുടർന്ന് സ-്‌കൂളിലെ ഫുട്ബോൾ ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടന്നു.









0 comments