കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരപരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ പാറയ്ക്കൽ ഇടമലയിൽ പ്രദീപ്കുമാർ
ചെങ്ങന്നൂർ
ജോലിക്ക് പോകുന്നതിനിടെ വയോധികനെ കാട്ടുപന്നി ആക്രമിച്ചു. മുളക്കുഴ കാരയ്ക്കാട് പാറയ്ക്കൽ ഇടമലയിൽ പ്രദീപ്കുമാറിനാണ് (ബാബു – 62) പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ വീടിന് സമീപത്തെ പാലത്തറ മടുക്കവീട്ടിൽ ഇടമല റോഡിലാണ് വലിയ കാട്ടുപന്നി ആക്രമിച്ചത്. വലത് കാൽമുട്ടിനും വലത് കൈപ്പത്തിക്കും ആഴത്തിൽ മുറിവും ഇടത് കൈവിരലിന് പരിക്കുമേറ്റു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.









0 comments