സ്‍കൂൾ കലോത്സവം "ചെമ്പകം'

"ചെമ്പകം 2025' ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം "ചെമ്പകം 2025' ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി സാജിത, പ്രധാനാധ്യാപിക എസ് സിന്ധു, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജോമോൻ ജോസഫ്, അജിത്ത് പിഷാരത്ത്, അധ്യാപകരായ ജി ഷാരോൺ റെയ്ച്ചൽ, ബി രഞ്ജിനി എന്നിവർ സംസാരിച്ചു.









0 comments