കഞ്ഞിക്കുഴിയുടെ സല്യൂട്ട് ജയ് ജവാൻ ജയ് കിസാൻ

കഞ്ഞിക്കുഴി
ദീർഘനാളത്തെ രാജ്യസേവനത്തിനുശേഷം സൈന്യത്തിൽനിന്ന് വിരമിച്ച് ചൊരിമണലിൽ കൃഷിചെയ്യുന്ന കർഷകരെ സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചു. വൈവിധ്യമാർന്ന വിളകളാണ് ഇവർ കൃഷിചെയ്യുന്ന ഹരിദാസ് ഭാരതിസദനം, ശശികുമാർ ഗുരുകൃപ, ജഗമയൻ, ഉദയൻ പൂന്തോട്ടത്തിൽ, മനോഹര പണിക്കർ ആഞ്ജനേയം, മുത്ത് പുളിക്കൽ എന്നിവരെയാണ് ആദരിച്ചത്. കഞ്ഞിക്കുഴി കാർഷിക കർമസേന സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ ഉദ്ഘാടനംചെയ്‌തു. കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ വിരമിച്ച സൈനികരെ ആദരിച്ചു. കർമസേന ഓഫീസിന് മുൻവശം പ്രസിഡന്റ് വി ശശീന്ദ്രൻ ദേശീയപതാക ഉയർത്തി. കർമസേന കൺവീനർ ജി ഉദയപ്പൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, കെ കമലമ്മ, ഫെയ്സി വി ഏറനാട്, കൃഷി ഓഫീസർ റോസ്‌മി ജോർജ്, അസി. ഓഫീസർ എസ് ഡി അനില, കെ കൈലാസൻ, എം ഡി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments