കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഹിറ്റ്
8.39 കോടിയുടെ വിൽപ്പന


സ്വന്തം ലേഖകൻ
Published on Sep 07, 2025, 02:43 AM | 1 min read
ആലപ്പുഴ
ഓണക്കാലത്ത് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ വഴി വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്തി സംസ്ഥാന സർക്കാർ. 13 നിത്യോപയോഗസാധനം സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കിയതോടെ ഓണച്ചന്തകൾ ആശ്വാസകരമായി. സബ്സിഡി ഇതര സാധനങ്ങൾക്കും 10മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ടായി. സംസ്ഥാനത്തൊട്ടാകെ 1800 ഓണച്ചന്തയാണ് കണ്‍സ്യൂമര്‍ഫെഡ് തുറന്നത്. ജില്ലയിൽ 104 സഹകരണ വിപണികളിലൂടെയും 14 ത്രിവേണി സ്‌റ്റോറുകളിലൂടെയുമായിരുന്നു ഇടപെടൽ. 8,39,24,124 രൂപയുടെ വിൽപ്പനയാണ് ഇവിടങ്ങളിൽ ആഗസ്‌ത് 26 മുതൽ സെപ്‌തംബർ നാല് വരെ നടന്നത്. 4,74,86,844 രൂപയുടെ സബ്‌സിഡി സാധനങ്ങളും 3,64,37,279 രൂപയുടെ നോൺ സബ്‌സിഡി സാധനങ്ങളുമാണ് കൺസ്യൂമർഫെഡ് വിപണിയിൽ എത്തിച്ചത്. ത്രിവേണി സ്‌റ്റോറുകളിലൂടെ മാത്രം 2,04,70,553 രൂപയുടെ സബ്‌സിഡി സാധനങ്ങളും 57,57,409 രൂപയുടെ നോൺ സബ്‌സിഡി സാധനങ്ങളും ജനങ്ങളിലെത്തി. ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഇനങ്ങളും ഓണച്ചന്തകളിൽ ലഭ്യമായിരുന്നു.









0 comments