അന്പലപ്പുഴയിലെ റോഡുകള്‍ ബിഎം ആൻഡ് ബിസി നിലവാരത്തില്‍: മുഹമ്മദ് റിയാസ്

അമ്പലപ്പുഴ മണ്ഡലത്തിലെ നഗര ഗ്രാമീണ റോഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
മുഴുവൻ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള മണ്ഡലമായി അമ്പലപ്പുഴ മണ്ഡലം മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ വികസന മഹോത്സവത്തിന്റെ ഭാഗമായി 33.5 കോടി രൂപ ചെലവിൽ നിർമിച്ച 32 ഗ്രാമീണ റോഡും 14 നഗര റോഡുമുൾപ്പെടെ 46 റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കണമെന്നതായിരുന്നു ലക്ഷ്യം. സർക്കാർ നാലുവർഷം പൂർത്തീകരിച്ചപ്പോൾത്തന്നെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് ഉയർത്തി. ഹരിത കെട്ടിടനിർമാണ രീതികൾ വ്യാപകമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി സമസ്‌ത മേഖലകളിലും മാറ്റങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താനായത് ജനങ്ങളെ ചേർത്തുപിടിച്ചുള്ള സർക്കാരിന്റെ ഇടപെടൽമൂലമാണെന്നും മന്ത്രി പറഞ്ഞു. കട്ടക്കുഴിയിൽ നടത്തിയ സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, എസ് ഹാരിസ്, പി ജി സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി അനിത, ജി വേണുലാൽ, പഞ്ചായത്തംഗം സി ശ്രീകുമാർ, സ്വാഗതസംഘം കൺവീനർ എ ഓമനക്കുട്ടൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എൻജിനിയർ റീജോ തോമസ് മാത്യു, അസി. എക്‌സി. എൻജിനിയർ ഗൗരി കാർത്തിക, സി ഷാംജി, മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.









0 comments