റോഡ് നവീകരണം തുടങ്ങി

കോലത്ത് ജെട്ടിമുതൽ ചെറുപറമ്പ് ജങ്‌ഷൻവരെയുള്ള റോഡ് നവീകരണം കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉദ്ഘാടനംചെയ-്തപ്പോൾ
തകഴി
കൈനകരി പഞ്ചായത്തിൽ നെടുമുടി കുപ്പപ്പുറം പിഡബ്ല്യുഡി റോഡിന്റെ ഭാഗമായ കോലത്ത് ജെട്ടിമുതൽ ചെറുപറമ്പ് ജങ്‌ഷൻവരെ 1.2 കിലോമീറ്റർ ദൂരം നവീകരണജോലികൾ ആരംഭിച്ചു. പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കഴിഞ്ഞവർഷം ടാറിങ് നടത്തിയ റോഡ് വെള്ളക്കെട്ടുമൂലം ടാറിങ് ഇളകി ഗതാഗതം ദുരിതമായ സാഹചര്യത്തിലാണ് റോഡ് പുനർനിർമിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പിഡബ്ല്യുഡി എക്‌സി. എൻജിനിയർക്ക് നിവേദനം നൽകിയത്. എക്‌സി. എൻജിനിയർ സ്ഥലം സന്ദർശിച്ച് റോഡ് പുനർനിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. 1200 മീറ്ററിൽ 200 മീറ്റർ ടൈൽ വിരിക്കും. ഒരു കിലോമീറ്റർ ദൂരം നിലവിലെ റോഡ് ഉയർത്തി ടാറിങ്‌ചെയ്യും. ഇതോടൊപ്പം കൈനകരിയിൽ അഞ്ച് റോഡ് പുനരുദ്ധരിക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു.







0 comments