റോഡ് കോൺക്രീറ്റിങ് ആരംഭിച്ചു

അൻപതിൽചിറമുതൽ ശ്രീകണ്ടംപറമ്പുവരെയുള്ള റോഡ് കോൺക്രീറ്റിങ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു
തകഴി
എടത്വ 11–ാം വാർഡ് അൻപതിൽചിറ–ശ്രീകണ്ടംപറമ്പ് റോഡ് കോൺക്രീറ്റിങ് പ്രവർത്തി ആരംഭിച്ചു. നിർമാണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് വികസനഫണ്ടിൽനിന്ന് ഏഴുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ വലിയദുരിതം അനുഭവിക്കുന്ന ഈ പ്രദേശത്തെ റോഡിൽ മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്യുന്പോൾ 22 വീട്ടുകാരുടെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. സിപിഐ എം എടത്വ സൗത്ത് ലോക്കൽ സെക്രട്ടറി ജെസ്‌റ്റസ് ശാമുവേൽ, കേരള കോൺഗ്രസ് എം എടത്വ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാത്യു സേവ്യർ കൊച്ചുപറമ്പ്, പഞ്ചായത്ത് മുൻ അംഗം ശ്യാമള രാജൻ, എ എസ് മുരളി, സുഭാഷ് തുണ്ടിപറമ്പിൽ, പി കെ റെജി, പി ഡി രാജപ്പൻ, ടി കെ സുകുകുട്ടൻ, സനോജ് ഉത്തമൻ, കുഞ്ഞമ്മ ശ്രീകണ്ടംപറമ്പ്, ജി ശ്രീദേവി, വിജയൻ, പി എസ് സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments