വി എസ് അജയനെ അനുസ-്‌മരിച്ചു

വി എസ് അജയൻ അനുസ-്‌മരണ സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം നേതാവ്,നഗരസഭ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച വി എസ് അജയന്റെ ഏഴാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം പി ഗാനകുമാർ പതാക ഉയർത്തി. പുഷ-്‌പാർച്ചനയും നടന്നു. കാക്കനാട് ജങ്‌ഷനിൽ നടന്ന അനുസ-്‌മരണ സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. പെരിങ്ങാല ലോക്കൽ സെക്രട്ടറി എസ് മന്മഥൻപിള്ള അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അനുമോദിച്ചു. പി ഗാനകുമാർ, ഏരിയാ സെക്രട്ടറി ബി അബിൻഷാ, കെ പി മോഹൻദാസ്, പി സുരേഷ-്‌കുമാർ, പി എസ് ശിവപ്രസാദ്, കെ ചെല്ലപ്പൻ, രാധിക സന്തോഷ്, വി എസ് അഖിലേഷ്, ശ്രീധരനാചാരി, സി ബാബു എന്നിവർ സംസാരിച്ചു.








0 comments