ആശ്വാസം ആദായം

കലക്‍ടറേറ്റിന് സമീപത്ത് ആരംഭിച്ച ഓണച്ചന്ത ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സഹകരണവകുപ്പ്, കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവ. സർവന്റ്സ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല ഓണം വിപണി ആരംഭിച്ചു. കലക്ടറേറ്റിന് സമീപത്ത് ആരംഭിച്ച ഓണച്ചന്ത ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷനായി. എച്ച് സലാം എംഎൽഎ ആദ്യ വിൽപ്പന നടത്തി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ സമ്മാന കൂപ്പൺ വിതരണവും ഓണം സ്പെഷ്യൽ കിറ്റ് വിതരണം സഹകരണ ജോയിന്റ് രജിസ്ട്രാർ വി കെ സുബിനയും ഉദ്‌ഘാടനംചെയ്തു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ താലൂക്ക് സഹകരണ അസി. രജിസ്ട്രാർ ടി എൽ പ്രീതി മോൾ, കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെജിഒഎ ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, സഹകരണസംഘം അസി. രജിസ്ട്രാർ(പ്ലാനിങ്) സി എസ് സന്തോഷ്, കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി സുനിൽ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി എസ് സുമേഷ്, കെ ഇന്ദിര, ടി മനോജ്, പി സുശീല, പി ടി സിബി, ജെ ജോളി കുട്ടൻ, എസ് ബിജുരാജ്, ആർ സതീഷ് കൃഷ്ണ, മിനിമോൾ വർഗീസ്, നിഷ നീലാംബരൻ, എസ് മുഹമ്മദ് റഫീഖ്, എൽ ദീപ, ബാങ്ക് സെക്രട്ടറി അർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. നാലുവരെ പ്രവർത്തിക്കുന്ന ഓണം വിപണിയിൽ സബ്സിഡി സാധനങ്ങൾ കൂടാതെ നോൺ സബ്സിഡി സാധനങ്ങളും വൻ വിലക്കുറവിൽ ലഭ്യമാണ്.









0 comments