രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിച്ചു

അമ്പലപ്പുഴ
കർണാടകത്തിൽ സർക്കാർ ഭൂമി മറച്ചുവിറ്റ് കോടികളുടെ കുംഭകോണം നടത്തിയ തട്ടിപ്പ് വീരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ പുന്നപ്ര സെന്റർ, നോർത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രകടനമായെത്തിയ പ്രവർത്തകർ പറവൂർ ജങ്ഷനിലെത്തിയാണ് കോലം കത്തിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എ അരുൺലാൽ ഉദ്ഘാടനംചെയ-്‌തു. അമൽ വിജയൻ, മനീഷ്, ഹരിചന്ദന, വൃന്ദ, ധനീഷ്, അഖിലേഷ്, മനുമോഹൻ, അശ്വിൻ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.









0 comments