റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു

ഡിആർഇയു, എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധം ഡിആർഇയു തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് എം എൽ വിബി ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
എട്ടാം ശന്പള കമീഷന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ആലപ്പുഴയിൽ റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു. 50 ശതമാനം അടിസ്ഥാനശമ്പളവും ഡിഎയും പെൻഷനായി അംഗീകരിക്കുക, പെൻഷൻ റിവിഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ഡിആർഇയു, എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിആർഇയു തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് എം എൽ വിബി ഉദ്ഘാടനംചെയ്‌തു. ഡിആർഇയു സെൻട്രൽ വർക്കിങ് കമ്മിറ്റിയംഗം ടി രമേഷ്‌ബാബു, ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി എസ് ശ്യാംലാൽ, ട്രഷറർ സിതാര ജി പ്രസാദ്, ചേർത്തല ബ്രാഞ്ച് സെക്രട്ടറി സി വിധു എന്നിവർ സംസാരിച്ചു.









0 comments