ആർ ഭാസ്‌കരന്റെ വീട് ആർ നാസർ സന്ദർശിച്ചു

അന്തരിച്ച ആർ ഭാസ്‌കരന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സന്ദർശിക്കുന്നു. ഭാസ്‌കരന്റെ ഭാര്യ പി കെ സരസമ്മയും ജില്ലാ കമ്മിറ്റി അംഗം ലീല അഭിലാഷും സമീപം
മാവേലിക്കര
അന്തരിച്ച സംഗീതജ്ഞനും ബാലസംഘം മാവേലിക്കര ഏരിയ കൺവീനറുമായ മാവേലിക്കര പടിഞ്ഞാറേ നട സൗപർണികയിൽ ആർ ഭാസ്‌കരന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സന്ദർശിച്ചു. ജില്ലാ കമ്മിറ്റിയംഗം ലീലാ അഭിലാഷ് ഒപ്പമുണ്ടായി. ആർ ഭാസ്‌കരന്റെ ഭാര്യ പി കെ സരസമ്മയെയും കുടുംബാംഗങ്ങളെയും ജില്ലാ സെക്രട്ടറി ആശ്വസിപ്പിച്ചു. ബാലസംഘം ജില്ലാ എക്‌സി. അംഗം, എ ആർ രാജരാജവർമ സ്‌മാരക ഭരണസമിതി അംഗം, മാവേലിക്കര ഗോപിനാഥ് കലാകേന്ദ്രം സെക്രട്ടറി, കേരള യുക്തിവാദിസംഘം മേഖലാ കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും ആർ ഭാസ്‌കരൻ പ്രവർത്തിച്ചു. രോഗബാധിതനായി ഇൗ മാസം ഏഴിനായിരുന്നു മരിച്ചത്.









0 comments