ജലസംഭരണി ശുചീകരിച്ച വെള്ളം ഒഴുക്കി; എരിയകുളം മലിനം


സ്വന്തം ലേഖകൻ
Published on Sep 13, 2025, 01:21 AM | 1 min read
അരൂർ
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ജല സംഭരണി വൃത്തിയാക്കിയ ശേഷം മലിന ജലം ഒഴുക്കിയതായി പരാതി. വെള്ളം മലിനമായതോടെ കുളത്തിലെ മത്സ്യങ്ങളും ജലജീവികളും ചത്തുപൊങ്ങി. അരൂർ പഞ്ചായത്തിന്റ മാനവീയം പാർക്കിലെ എരിയകുളത്തിലാണ് മലിന ജലം ഒഴുക്കിയത്. 1.25 കോടി രൂപ ചെലവഴിച്ചാണ് പാർക്കും ചുറ്റും കൽപ്പടവുകൾ കെട്ടി കുളവും നിർമിച്ചിത്. വ്യാഴം രാത്രിയാണ് അടിയന്തരമായി ജല സംഭരണി ശുചീകരിച്ചത്. ടാങ്കിൽ അടിഞ്ഞുകൂടിയ ചെളിയും ക്ലോറിൻ ഉൾപ്പെടെയുള്ള രാസമാലിന്യവും കലർന്ന വെള്ളം ഒഴുക്കിയതിനാൽ കുളം ചുവന്ന് കലങ്ങിയ സ്ഥിതിയാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് ജല വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി കത്തു നൽകി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ ജല സംഭരണികളും ശുചീകരിക്കുന്നതെന്ന് ജല വകുപ്പ് അധികൃതർ പറയുന്നു.









0 comments