പുന്നമടയിൽ പുരവഞ്ചി കത്തിനശിച്ചു

പുരവഞ്ചിയിലെ തീ അണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്‌നിരക്ഷാ സേനാംഗങ്ങൾ
ആലപ്പുഴ
പുന്നമട സ്‌റ്റാർട്ടിങ് പോയിന്റിന് സമീപം പുരവഞ്ചി പൂർണമായി കത്തിനശിച്ചു. അതിഥികളെയും ജീവനക്കാരെയും കരയ്‌ക്കെത്തിക്കാൻ സാധിച്ചതിനാൽ ആളപായം ഒഴിവായി. ഞായർ പകൽ ഒന്നോടെ സ്‌റ്റാർട്ടിങ് പോയിന്റിന് സമീപം തോട്ടാത്തോട് ഭാഗത്താണ് തത്തംപള്ളി പാലപ്പറമ്പിൽ ജോസഫ് വർഗീസിന്റെ ഓൾ സീസൺ എന്ന പുരവഞ്ചിക്ക് തീപിടിച്ചത്. അടുക്കളയിലെ ഗ്യാസ് സിലണ്ടറിലെ വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. കരയിൽനിന്നവരാണ് ബോട്ടിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഉത്തരേന്ത്യക്കാരായ ദമ്പതികളാണ് ബോട്ടിലുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി ബോട്ട് കരയോട് ചേർത്ത് അടുപ്പിച്ചിരിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും, ടൂറിസം പൊലീസും, നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.









0 comments