യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ എൽഡിഎഫ്
ചെങ്ങന്നൂർ നഗരസഭയ-്ക്കെതിരെ ജനകീയ കുറ്റപത്രം

യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ പ്രസിദ്ധീകരിച്ച ജനകീയ കുറ്റപത്രവുമായി എൽഡിഎഫ് നഗരസഭ കമ്മിറ്റി നേതാക്കൾ
ചെങ്ങന്നൂർ
യുഡിഎഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ജനദ്രോഹനടപടികളും തുറന്നുകാട്ടുന്ന ജനകീയ കുറ്റപത്രം പുറത്തിറക്കിയതായി എൽഡിഎഫ് നഗരസഭാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ ഭരണസമിതിയുടെ ഭരണപരമായ വീഴ്‌ചകളും വികസനമുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. നഗരസഭയുടെ അധീനതയിലുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. പാണ്ഡവൻപാറ, നൂറ്റവൻപാറ, ചെട്ടിയാൻമോടി, പുലിക്കുന്ന്, അങ്ങാടിക്കൽ മല, ക്രിസ്‌ത്യൻ കോളേജ് പ്രദേശങ്ങളിൽ കുടിവെള്ളമില്ല. മാലിന്യസംസ്‌കരണ സംവിധാനമില്ല. നഗരസഭാ ഓഫീസ് പരിസരത്തും മറ്റ് പൊതുവിടങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. ചെങ്ങന്നൂരിൽ 200 കോടിയുടെ ആധുനിക മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമാണം ആരംഭിച്ച ഘട്ടത്തിൽ താൽക്കാലിക സംവിധാനത്തിനായി ഒഴിഞ്ഞുകിടന്ന സ്‌കൂൾ കെട്ടിടം ഉപയോഗിക്കാൻപോലും തടസം നിൽക്കുകയാണ് നഗരസഭചെയ്‌തത്. യുഡിഎഫ് ഇതിനെതിരെ പ്രക്ഷോഭവും സംഘടിപ്പിച്ചു. പട്ടികവിഭാഗ ക്ഷേമപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് കോടികൾ ലാപ്‌സാക്കി. നഗരസഭയിൽ പൊതുശ്‌മശാനം, ടൗൺഹാൾ, വഴിയോര വിശ്രമകേന്ദ്രം, വാഹന പാർക്കിങ് സൗകര്യങ്ങളില്ല. 100 കോടി രൂപചെലവിൽ നിർമിക്കുന്ന ചെങ്ങന്നൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയം നിർമാണത്തിന് തടസം നിന്നു. വസ്‌തുവാങ്ങി വീട് വയ്‌ക്കാനുള്ള ഒരുകോടി രൂപയോളം ലാപ്‌സാക്കി. നഗരസഭാ കെട്ടിടം അപകടാവസ്ഥയിലാണെങ്കിലും ഓഫീസ് പ്രവർത്തനം ഇവിടെനിന്ന് മാറ്റാൻ തയ്യാറായിട്ടില്ല.









0 comments