പ്രതിഷേധിച്ചു

ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം കെജിഒഎ സംസ്ഥാന വൈസ്‌പ്രസിഡന്റ് സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു
പ്രതിഷേധിച്ചു
ആലപ്പുഴ
തദ്ദേശവകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ എൻജിഒയും കെജിഒഎയും പ്രതിഷേധിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം കെജിഒഎ സംസ്ഥാന വൈസ്‌പ്രസിഡന്റ് സി കെ ഷിബു ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, കെജിഒഎ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു എന്നിവർ സംസാരിച്ചു.









0 comments