കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റി അംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റി പ്രകടനവും ധർണയും സംഘടിപ്പിച്ചു. കെഎസ്ആർടിസി ജങ്ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്തു. സാവിത്രി മധുകുമാർ അധ്യക്ഷയായി. ഇന്ദിരാദാസ്, എസ് സീമ എന്നിവർ സംസാരിച്ചു. നഗരം ചുറ്റി പ്രകടനവുമുണ്ടായി.









0 comments