ലഹരിമാഫിയയ‍്ക്കെതിരെ പ്രതിഷേധം

സിപിഐ എം പ്രവർത്തകനെ ലഹരിമാഫിയ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കീരിക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഏരിയ കമ്മിറ്റി അംഗം പി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം കീരിക്കാട് ലോക്കൽ കമ്മിറ്റി മുൻ അംഗം രാജൻ കണ്ണമ്പള്ളിയെ ലഹരിമാഫിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനം ഐക്യ ജങ്ഷനിൽനിന്ന് ആരംഭിച്ചു. യോഗം ഏരിയ കമ്മിറ്റി അംഗം പി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്‌തു. ഒ ഹാലിദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ, എസ് നസിം, അഡ്വ. ഡി സുധാകരൻ എന്നിവർ സംസാരിച്ചു.









0 comments