ഭിന്നശേഷിക്കാരുടെ സംരക്ഷണം പൊതുഉത്തരവാദിത്തം: എ എൻ ഷംസീർ

കാർത്തികപ്പള്ളി
ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണെന്ന് നിയമസഭാ സ-്പീക്കർ എ എൻ ഷംസീർ. ഹരിപ്പാട് സബർമതി സ-്പെഷ്യൽ സ-്കൂൾ രക്ഷകർതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. സബർമതി ചെയർമാൻ ജോൺ തോമസ്, സിഇഒ എസ് ദീപു, ഷംസുദീൻ കായിപ്പുറം, മിനി സാറാമ്മ, സി രാജലക്ഷ-്മി, അബാദ് ലുത്ഫി, സി പ്രസന്നകുമാരി, പ്രഥമാധ്യാപിക എസ് ശ്രീലക്ഷ-്മി, അഡ്വ. അനസ് അലി, വിഷ-്ണു ആർ ഹരിപ്പാട്, പിടിഎ പ്രസിഡന്റ് പി പി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.









0 comments