മഴക്കാലപൂർവ പ്രവർത്തന അവലോകനയോഗം

മഴക്കാലപൂർവ അവലോകനയോഗത്തിൽ എം എസ് അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു
മാവേലിക്കര
നിയോജക മണ്ഡലത്തിലെ മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ അവലോകനയോഗം മാവേലിക്കര പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേർന്നു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. എല്ലാ വകുപ്പുകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഓടകൾ ശുചീകരിച്ചു. പൊതുമരാമത്തു വകുപ്പിന്റെ കീഴിലെ ഓടകളും കലുങ്കുകളും ശുചീകരിച്ചു. മഴക്കാല കെടുതികൾ നേരിടാൻ റവന്യൂ വകുപ്പ് ക്യാമ്പുകൾ കണ്ടെത്തി. ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ എംഎൽഎ നിർദ്ദേശം നൽകി. വാർഡ് തല ജനകീയ സമിതികൾ ചേരണം. തൊടിയൂർ ആറാട്ട് കടവ് കനാൽ ശുചീകരിക്കും. പ്രളയ സമാനമായ ദുരന്തം ഉണ്ടായാൽ ഭക്ഷണം വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് സജ്ജമായി. ദുരന്തനിവാരണത്തിനുള്ള വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചതായും വകുപ്പ് ചുമതലക്കാർ അറിയിച്ചു. മാവേലിക്കര നഗരസഭാ അധ്യക്ഷൻ നൈനാൻ സി കുറ്റിശ്ശേരി, മാവേലിക്കര തഹസിൽദാർ, മേജർ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഡിഇഒ, ജില്ലാ ആശുപത്രി സൂപ്രണ്ട്, ലെപ്രസി സാനിറ്റോറിയം സൂപ്രണ്ട്, താലൂക്ക് സപ്ലൈ ഓഫീസർ, കെഎസ്ഇബി അധികൃതർ, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഹോർട്ടികോർപ്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബിഡിഒമാർ, ഐസിഡിഎസ് സൂപ്പർവൈസർ, മാവേലിക്കര ചാരുംമൂട് കൃഷി അസി. ഡയറക്ടർമാർ, വില്ലേജ് ഓഫീസർമാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









0 comments