ട്രെയിൻതട്ടിയ യുവാവിന്​ 
രക്ഷകരായി പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2025, 01:07 AM | 1 min read

തുറവൂർ

അർധരാത്രി ട്രെയിൻതട്ടി അബോധാവസ്ഥയിലായ യുവാവിനെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. കുത്തിയതോട് സ്വദേശി അനിൽകുമാറിനെയാണ് രക്ഷപ്പെടുത്തിയത്. ഞായർ രാത്രി 12ന് തഴുപ്പിനും വല്ലേത്തോടിനും ഇടയ-്​ക്ക്​ ഒരാളെ ട്രെയിൻതട്ടിയെന്ന് ലോക്കോ പൈലറ്റ് തുറവൂർ റെയിൽവേ സ്​റ്റേഷനിൽ അറിയിച്ചിരുന്നു. ഉടൻതന്നെ തുറവൂർ സ്​റ്റേഷൻ മാസ്​റ്റർ കുത്തിയതോട് പൊലീസ് സ്​റ്റേഷനിൽ വിവരം കൈമാറി. നൈറ്റ് പട്രോളിങ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ സാജു ജോസഫ്, സിപിഒ രജിത്ത്, ഡ്രൈവർ സൈലുമോൻ എന്നിവർ സ്​റ്റേഷൻ മാസ്​റ്റർ പറഞ്ഞ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ആളെ കണ്ടെത്തിയതോടെ സ്ഥലവാസികളെ വിളിച്ചുണർത്തി അവരുടെ സഹായത്തോടെ ഉടനെതന്നെ ഇയാളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതര പരിക്കുകളേറ്റിരുന്നെങ്കിലും ഇയാൾ അപകടനില തരണംചെയ-്​തു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാലാണ്​ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന്​ ഡോക-്​ടർ അറിയിച്ചു. പരിക്കുപറ്റിയയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നെന്നാണ്​ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home