പന്നിക്കെണിയിൽനിന്ന്‌ ഷോക്കേറ്റ് മരണം

പ്രതിയെ സ്ഥലത്തെത്തിച്ച്‌ പരിശോധന നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2025, 02:25 AM | 1 min read

ചാരുംമൂട്

താമരക്കുളത്ത് പന്നിക്കെണിയിൽനിന്ന്‌ കർഷകൻ വൈദ്യുതാഘാതമേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതിയായ ജോൺസ(സജി -–- 61)നെ അന്വേഷണത്തിന്റെ ഭാഗമായി നൂറനാട് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. കർഷകനായ ശിവൻകുട്ടി കെ പിള്ളയാണ്‌ മരിച്ചത്‌. കോൺഗ്രസ് പ്രവർത്തകനായ ജോൺസണെ കൂടുതൽ പരിശോധനകൾക്കായി സംഭവം നടന്ന കൊടുവര വയലിലും പന്നിക്കെണിക്കുവേണ്ടി അനധികൃതമായി വൈദ്യുതിയെടുത്ത പ്രതിയുടെ കുടുംബവീട്ടിലും എത്തിച്ചു. പന്നിക്കെണി സ്ഥാപിച്ചത് അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ജോൺസൺ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്നാണ് കർഷന് വൈദ്യുതാഘാതമേറ്റത്‌ എന്ന് പൊലീസും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ്എച്ച്ഒയോടൊപ്പം എസ്ഐ രാജേന്ദ്രൻ, എസ്‌സിപിഒമാരായ സിജു, ബിനു എന്നിവരും പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home