ജനങ്ങളുടെ ഹൃദയാംഗീകാരം എൽഡിഎഫിന്: മന്ത്രി പി പ്രസാദ്

എൽഡിഎഫ് ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സമാനതകളില്ലാത്ത വികസനവും ക്ഷേമവും നടപ്പാക്കിയ പിണറായി സർക്കാരിനും നഗരസഭയ്‌ക്കും ജനങ്ങൾ നൽകുന്ന ഹൃദയാംഗീകാരമാകും തദ്ദേശതെരഞ്ഞെടുപ്പെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാലരലക്ഷം കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് സർക്കാരും തദ്ദേശസ്ഥാപനങ്ങളും യാഥാർഥ്യമാക്കിയത്. ക്ഷേമപെൻഷൻ കുടിശികയില്ലാതെ വിതരണംചെയ്‌തു. തുക 2000 രൂപയായി ഉയർത്തി. ഇൗമാസം 62 ലക്ഷം വീടുകളിൽ 3600 രൂപ വീതം എത്തും. അതിദാരിദ്ര്യത്തിൽനിന്ന് കുടുംബങ്ങളെ മോചിപ്പിക്കാൻ ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ നടപ്പാക്കി. യുഡിഎഫ് ഭരണവുമായി താരതമ്യംചെയ്‌ത് ഇടതുപക്ഷക്കാരല്ലാത്തവരും എൽഡിഎഫിനെ പിന്തുണയ്‌ക്കുന്ന അനുഭവമാണ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ് അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. എ എം ആരിഫ്, ടി ടി ജിസ്‌മോൻ, വി ടി ജോസഫ്, എം ഇ രാമചന്ദ്രൻനായർ, വി ടി രഘുനാഥൻനായർ, ജി ശശിധരപ്പണിക്കർ, എൻ എസ് ശിവപ്രസാദ്, ജോമി ചെറിയാൻ, എം സി സിദ്ധാർഥൻ, ജോമി ചെറിയാൻ, ഷാജി തണ്ണീർമുക്കം, എ എസ് സാബു, ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ, കെ ഉമയാക്ഷൻ എന്നിവർ സംസാരിച്ചു. എം സി സിദ്ധാർഥൻ പ്രസിഡന്റും പി ഷാജിമോഹൻ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. മറ്റ് ഭാരവാഹികൾ: ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ, കെ വി ചന്ദ്രബാബു, ആർ വിനോദ്, സാബു പാലക്കൽ(വൈസ് പ്രസിഡന്റുമാർ). എ എസ് സാബു, കെ ഉമയാക്ഷൻ, സി ഇ അഗസ്‌റ്റിൻ (ജോയിന്റ് സെക്രട്ടറിമാർ).









0 comments