print edition ഇടതുപക്ഷമാണ്‌ വഴി ; തെളിവുകളിതാ

chintha publishers
വെബ് ഡെസ്ക്

Published on Nov 20, 2025, 12:46 AM | 1 min read


തിരുവനന്തപുരം

സർക്കാർ എന്തുചെയ്തു? പ്രതിപക്ഷവും ചില മാധ്യമങ്ങളും ആവർത്തിക്കുന്ന ചോദ്യമാണ്. എല്ലാത്തിനും രേഖാമൂലം മറുപടി നൽകിയാലും അവർക്ക്‌ തൃപ്തിയാകില്ല, വ്യാജ പ്രചാരണം തുടർന്നുകൊണ്ടിരിക്കും. എന്നാൽ, ഒന്പതരവർഷത്തിനിടെ സർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിച്ച്‌ ജനങ്ങളെ വസ്തുത അറിയിക്കാൻ ഇതാ ഒരു പുസ്തകം.


കെ രവി മാമ്മൻ, എം രഘുനാഥൻ, ആഗ്നസ് ജോസ് തുടങ്ങിയവർ ചേർന്ന് രചിച്ച്‌ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘എന്തുകൊണ്ട് ഇടതുപക്ഷം’ ഇ‍ൗ വഴിയിൽ ഒരു പുതിയ കാൽവയ്പാണ്‌. എൽഡിഎഫ്‌ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ എല്ലാ വിശദാംശങ്ങളും പുസ്തകത്തിലുണ്ട്‌. നടപ്പാക്കിയ ഓരോ വികസനപദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും ൨൪ അധ്യായങ്ങളിലായി അവതരിപ്പിക്കുന്നു.

"എന്തുകൊണ്ട് ഇടതുപക്ഷം’ എന്ന ആദ്യ അധ്യായത്തിലൂടെ രാജ്യത്തിന് കേരളം എങ്ങനെ മാതൃകയാകുന്നു എന്ന്‌ വ്യക്തമാക്കുന്നു. ഏറ്റവും മികച്ച ഭരണം, അഴിമതി കുറഞ്ഞ സംസ്ഥാനം, ഇന്ത്യയിലെ ‘മോസ്റ്റ് ഹാപ്പിനെസ് സ്റ്റേറ്റ്’ അംഗീകാരം തുടങ്ങി അഭിമാന നേട്ടങ്ങളെ പ്രതിപാദിക്കുന്നു.


തുടർന്നുള്ള അധ്യായങ്ങളിലൂടെ ഓരോ മേഖലയിലും സർക്കാർ ഏതുവിധം പ്രവർത്തിച്ചുവെന്ന്‌ അക്കമിട്ടുനിരത്തുകയാണ്‌. വിദ്യാഭ്യാസവികസനം, കിഫ്‌ബി, കാർഷികവികസനം, അതിദാരിദ്ര്യനിർമാർജനം, പ്രകൃതിദുരന്തങ്ങളിലെ ഇടപെടൽ ഉൾപ്പെടെ ഓരോ മേഖലയിലും സർക്കാർ പുലർത്തിയ ജാഗ്രത ൨൫൬ പേജിലൂടെ അനുഭവിച്ചറിയാൻ ഈ പുസ്തകത്തിലൂടെ കഴിയും. പ്ലാനിങ് ബോർഡ് തയ്യാറാക്കിയ ആധികാരിക കണക്കുകളാണ്‌ ഇതിലുള്ളത്‌. വില: 300 രൂപ. എല്ലാ ദേശാഭിമാനി ബുക്ക്‌ ഹൗസുകളിലും ലഭ്യമാണ്‌. വിപിപി രജിസ്ട്രേഡ്‌ പോസ്റ്റായും അയക്കും. ഫോൺ: 79946 78841.



deshabhimani section

Related News

View More
0 comments
Sort by

Home