ജില്ലാ സ്‌കൂള്‍ കലോത്സവം ര
അമ്പടാ, മങ്കട

വണ്ടൂര്‍
ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടുദിനം പിന്നിട്ടപ്പോള്‍ കലാകിരീടത്തിനുള്ള പോരാട്ടം കനത്തു. 440 പോയിന്റുമായി മങ്കട ഉപജില്ലയാണ് മുന്നില്‍. 411 പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാംസ്ഥാനത്തും 387 പോയിന്റ് നേടി കൊണ്ടോട്ടി ഉപജില്ല മൂന്നാംസ്ഥാനത്തുമുണ്ട്. യുപി വിഭാഗത്തില്‍ 74 പോയിന്റുമായി മലപ്പുറം ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 153 പോയിന്റോടെ മങ്കട ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 182 പോയിന്റുമായി മങ്കട ഉപജില്ലയും മുന്നേറുന്നു. സ്‌കൂള്‍ വിഭാഗത്തില്‍ 107 പോയിന്റ് നേടി ആര്‍എംഎച്ച്എസ് മേലാറ്റൂര്‍ ആണ് ഒന്നാമത്. 106 പോയിന്റോടെ കിഴിശ്ശേരി ഉപജില്ലയിലെ സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂര്‍ രണ്ടാമതും 87 പോയിന്റുമായി പികെഎംഎച്ച്എസ്എസ് എടരിക്കോട് മൂന്നാമതും നില്‍ക്കുന്നു. ജനപ്രിയ ഇനങ്ങൾ ഇന്ന് വ്യാഴാഴ്‌ച ജനപ്രിയ മത്സരങ്ങളാൽ കലോത്സവം സമൃദ്ധം. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബനമുട്ടും മാപ്പിളപ്പാട്ടും ഒപ്പനയും സംഘനൃത്തവും കലോത്സവ നഗരിയിൽ ആവേശം തീര്‍ക്കും. ആരാധകർക്ക് ഹരംപകർന്ന് ചവിട്ടുനാടകവും അരങ്ങേറും.
മങ്കട– 440
മലപ്പുറം – 411
കൊണ്ടോട്ടി – 387
വേങ്ങര – 385
നിലമ്പൂര്‍ – 385







0 comments