കേന്ദ്ര സ്‌പോർട്സ് അക്കാദമിയിലും തിളങ്ങി പെൻകാക് സിലാട്ട് അക്കാദമി

മാവേലിക്കര
സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) സംഘടിപ്പിച്ച കേരള സ്‌റ്റേറ്റ് പെൻകാക് സിലാട്ട് വുമൺസ് ലീഗിൽ ജില്ലയെ പ്രതിനിധീകരിച്ച മാവേലിക്കര പെൻകാക് സിലാട്ട് അക്കാദമിക്ക് വൻനേട്ടം. അനന്യ അജി, ശ്രാവന്ധിക അനിൽ, അയിഷി രാജീവ്, എസ് ആമി, അസിൻ ഷാജി, അഭിനന്ദ, ഹിമ, എഞ്ചൽ സാറ സുനിൽ, അനഘ പി പ്രകാശ് എന്നിവർ സ്വർണവും ഗായൽ പ്രഭ, ആരാധ്യ, ഗുരുപ്രിയ, എസ് അനഘ മനോജ് എന്നിവർ വെള്ളിയും വൈഗ രാജേഷ്, വൈഷ്‌ണവി വിനോദ്, ആമി കൃഷ്‌ണ, കീർത്തന, വേദ രാജേഷ്, ആർ ആരാധ്യ, ദേവനന്ദ എന്നിവർ വെങ്കലവും നേടി. സ്‌പോർസ് കൗൺസിൽ പ്രസിഡന്റ് സുധീർ മെഡലുകൾ നൽകി. കെ രാജേഷ്‌കുമാർ, മനോജ്‌കുമാർ, വിഷ്‌ണുരാജ്, അജയഘോഷ് എന്നിവരാണ് പരിശീലകർ.









0 comments