കുട്ടനാട്ടിൽ വേലിയേറ്റം ശക്തം
പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിൽ

നെല്ലുവേലി പൂതുക്കരി പാടശേഖരം മട വീണപ്പോൾ
മങ്കൊമ്പ്
കുട്ടനാട്ടിൽ വെള്ളെപ്പൊക്കത്തെ അതിജീവിച്ച് പുഞ്ചകൃഷിക്കായി തയ്യാറാക്കുന്ന പാടശേഖരങ്ങൾ മടവീഴ-്‌ച ഭീഷണിയിൽ. പുലർച്ചെയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സമാനമായ വേലിയേറ്റം ഉച്ചവരെ തുടരുന്നതിനാൽ ഈ സമയങ്ങളിൽ പാടശേഖരത്തിൽ പമ്പിങ് ജോലികൾ നടത്താനാകാത്ത സ്ഥിതിയാണ്. ഞായർ രാത്രി രാമങ്കരി കൃഷിഭവൻ പരിധിയിലെ 20 ഏക്കർ നെല്ലുവേലി പുതുക്കരി പാടശേഖരത്തിൽ മടവീണു. രാത്രി 11ന് പാടശേഖരത്തിൽ അള്ള വീഴുകയും കർഷകർക്ക് അടയ-്‌ക്കാൻ കഴിയാതെ വന്നതോടെ 10 മീറ്ററോളം നീളത്തിൽ പുറംബണ്ട് തകർന്ന് പാടശേഖരം മുങ്ങുകയുമായിരുന്നു. വിതയ-്‌ക്കുവേണ്ടി നിലമൊരുക്കിയിരുന്ന പാടശേഖരത്ത് തോട്ടിലെ പോളയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയാണ്. ഏക്കറിന് 12,000 രൂപയോളം കൃഷിക്കാർക്ക് ചെലവുണ്ട്. 20 ഏക്കർ വരുന്ന പാടശേഖരത്ത് ഒമ്പതോളം ചെറുകിട കൃഷിക്കാരാണ് കൃഷി ചെയ്യുന്നത്. പുളിങ്കുന്ന് പഞ്ചായത്തിലെ 14–-ാം വാർഡിൽ മങ്കൊമ്പ് ക്ഷേത്രംറോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. അടിയന്തര സർക്കാർ സഹായമില്ലാതെ മടകുത്തി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ക്രമീകരിച്ച് വെള്ളപ്പൊക്കം തടയണമെന്നും കർഷകർ ആവശ്യപ്പെട്ടു.









0 comments