പി പുരുഷോത്തമൻനായർ പുരസ-്‌കാരം കൈമാറി

പി പുരുഷോത്തമൻനായരുടെ സ-്‌മരണാർഥമുള്ള പുരസ-്‌കാരം ജയ്ഹിന്ദ് ലൈബ്രറിക്ക് എച്ച് സലാം എംഎൽഎ കൈമാറുന്നു
അമ്പലപ്പുഴ
പറവൂർ പബ്ലിക് ലൈബ്രറിയുടെ സ്ഥാപകൻ പി പുരുഷോത്തമൻ നായരുടെ സ-്‌മരണാർഥമുള്ള പ്രഥമ പുരസ-്‌കാരം കൈമാറി. മികച്ച ഗ്രാമീണ ഗ്രന്ഥശാലയ-്‌ക്ക് നൽകുന്ന പുരസ-്‌കാരം തൊടുപുഴ മുതലക്കോട് ജയ്ഹിന്ദ് ലൈബ്രറിക്കാണ് നൽകിയത്. 5000 രൂപയും പ്രശസ-്‌തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ-്‌കാരം എച്ച് സലാം എംഎൽഎയിൽ നിന്ന് ജയ്ഹിന്ദ് ഭാരവാഹികൾ ഏറ്റുവാങ്ങി. പുരസ-്‌കാരദാന ചടങ്ങിൽ ലൈബ്രറിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും എംഎൽഎ നടത്തി. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എസ് അജയകുമാർ അധ്യക്ഷനായി. കെ കുഞ്ഞച്ചൻ അനുസ-്‌മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ വി രാഗേഷ്, പുരുഷോത്തമൻ നായരുടെ മക്കളായ പി ഹരികുമാർ, പി ശ്രീകുമാർ, ലൈബ്രറി ഭരണസമിതിയംഗം എം മധു, വി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.









0 comments