പി സി തോമസ്, -കെ സി കുഞ്ഞുകുഞ്ഞ് അനുസ്‌മരണം

പി സി തോമസ് – കെ സി കുഞ്ഞുകുഞ്ഞ് അനുസ്‌മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ കമ്മറ്റിയംഗവും സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റുമായിരുന്ന പി സി തോമസിന്റെയും കെഎസ്‌കെടിയു നേതാവായിരുന്ന കെ സി കുഞ്ഞുകുഞ്ഞിന്റെയും ചരമവാർഷികാചരണം സിപിഐ എം തെക്കേക്കര കിഴക്ക് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. അനുസ്‌മരണയോഗം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. കെ അച്യുതൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി അജയകുമാർ, അഡ്വ. ജി അജയകുമാർ, ഗോകുൽ കൃഷ്‌ണൻ, ടി വിശ്വനാഥൻ, എസ് ആർ ശ്രീജിത്ത്, വിഷ്‌ണു ഗോപിനാഥ്, യു വിശ്വംഭരൻ മിനി ദേവരാജൻ, അനന്തു അജി, എന്നിവർ സംസാരിച്ചു.









0 comments