സംഘാടകസമിതി രൂപീകരിച്ചു

മാരാരിക്കുളം
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആലോചനായോഗവും സംഘാടകസമിതി രൂപീകരണവും നടത്തി. ചെറിയ കലവൂരിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടന്ന യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. പ്രാദേശിക തൊഴിൽ സാധ്യതകൾ, നൈപുണ്യ പരിശീലനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ-്‌തു. കെകെഇഎം ഡയറക-്‌ടർ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, ജെസി ജോസി, ആര്യാട് പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, കെഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ് എന്നിവർ സംസാരിച്ചു.









0 comments