എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
മാധ്യമ സെമിനാറിന് സംഘാടകസമിതിയായി

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന മാധ്യമ സെമിനാറിന്റെ സംഘാടകസമിതി രൂപീകരണയോഗം ഹരിപ്പാട്ട് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴയിൽ ചേരുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി 16ന് ഹരിപ്പാട് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. സെമിനാറിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഹരിപ്പാട് കാറൽ മാർക്സ് ഓഡിറ്റോറിയത്തിൽ യോഗം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. സി പ്രസാദ്, ടി എസ് താഹ, എം തങ്കച്ചൻ, സി രത്നകുമാർ, ഡോ. സിജി സോമരാജൻ, പി സജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം സത്യപാലൻ (ചെയർമാൻ) സി പ്രസാദ്, ടി എസ് താഹ, എം തങ്കച്ചൻ (വൈസ് ചെയർമാൻമാർ) എൻ അരുൺകുമാർ (കൺവീനർ) എ എസ് മനോജ്, പി അജിത്ത് (ജോയിന്റ് കൺവീനർമാർ)








0 comments