ഓണം ആഘോഷിച്ചു

നൂറനാട് പടനിലം കിടങ്ങയം 5606‑ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ വിവേകാനന്ദ സ്മാരക മന്നം ബാലസമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കരയോഗം പ്രസിഡന്റ് ഡി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
താമരക്കുളം പച്ചക്കാട് ന്യൂ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 36–ാം വാർഷികവും ഓണാഘോഷ പരിപാടികളും നടന്നു. സാംസ്കാരിക സമ്മേളനവും സമ്മാനദാനവും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി ദിവ്യ ബിജു അധ്യക്ഷയായി. സെക്രട്ടറി സിദ്ദിഖ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ശോഭാ സജി സമ്മാനങ്ങൾ വിതരണംചെയ്തു. അലക്സാണ്ടർ നയിച്ച ആലപ്പുഴ കുലം കലാസമിതിയുടെ നാടൻപാട്ടും അരങ്ങേറി. നൂറനാട് എരുമക്കുഴി കവിത ലൈബ്രറി ഓണാഘോഷം നടത്തി. പ്രസിഡന്റ് എ ജെ പ്രശാന്ത് പതാക ഉയർത്തി. നൂറനാട് പടനിലം കിടങ്ങയം 5606‑ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ വിവേകാനന്ദ സ്മാരക മന്നം ബാലസമാജം ഓണം ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ഡി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ രെജു വി നായർ അധ്യക്ഷനായി. അത്തപ്പൂക്കളം, വടംവലി, ഉറിയടി, കലമടി, പായസവിതരണം, സമ്മാനദാനം എന്നിവ നടന്നു. കാർത്തികപ്പള്ളി മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഓണാഘോഷം "ഗ്രാമോത്സവം 2025' മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി ഉദ്ഘാടനംചെയ-്‌തു. ഗ്രന്ഥശാല പ്രസിഡന്റ് കെ വിജയകുമാർ അധ്യക്ഷനായി.









0 comments