ഓണാഘോഷം സംഘടിപ്പിച്ചു

ഇൻഫോർപാർക്ക് ചേർത്തല കാമ്പസിലെ ഓണാഘോഷത്തിൽനിന്ന്
ചേർത്തല
എഫ്എസ്ഇടിഒ തൈക്കാട്ടുശേരി സമിതി സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഓണാഘോഷം സംഘടിപ്പിച്ചു. ഒരുമയുടെ ഓണം എന്ന ആഘോഷം ചലച്ചിത്രതാരം മുഹമ്മദ് ഫൈസൽ ഉദ്ഘാടനംചെയ്‌തു. കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് സംസാരിച്ചു. എഫ്എസ്ഇടിഒ തൈക്കാട്ടുശേരി സമിതി മുൻ കൺവീനർ വി കെ തിലകന് യാത്രയയപ്പ് നൽകി. കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി സൽജ അധ്യക്ഷയായി. എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് സഞ്ജു മോഹൻ സ്വാഗതവും എം ജി വിനോദ്കുമാർ നന്ദിയും പറഞ്ഞു. ജീവനക്കാരും കുടുംബാംഗങ്ങളും കലാപരിപാടി അവതരിപ്പിച്ചു. ചേർത്തല തെക്ക് സമത സ്വാശ്രയ സമിതിയുടെ 15–-ാം പ്രതിമാസ പ്രഭാഷണവും ഓണക്കിറ്റ് വിതരണവും ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എം എൻ ഹരികുമാർ ഉദ്‌ഘാടനംചെയ്‌തു. സ്വാശ്രയസംഘങ്ങളും കേരളത്തിന്റെ സാമൂഹ്യപുരോഗതിയും എന്നവിഷയം ചർച്ചചെയ്‌തു. പ്രസിഡന്റ് എ ആർ മധു അധ്യക്ഷനായി. സെക്രട്ടറി കെ ദാസപ്പൻ സ്വാഗതവും സിദ്ധാർഥൻ നന്ദിയുംപറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലെ ഓണാഘോഷം കലാ–കായിക ഇനങ്ങളുടെ മാറ്റുരയ്‌ക്കലായി. കമ്പനികളിലെ ജീവനക്കാർ പങ്കാളികളായി. ഓണസദ്യക്കുശേഷം മത്സരവിജയികൾക്ക് സമ്മാനം നൽകി.









0 comments