ജെഎംഎം ജൂബിലി മന്ദിരത്തിൽ ഓണാഘോഷം

സിപിഐ എം തലവടി നോർത്ത് ലോക്കൽ കമ്മിറ്റി ആനപ്രമ്പാൽ ജെഎംഎം ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഒരുക്കിയ ഓണാഘോഷം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
സിപിഐ എം തലവടി നോർത്ത് ലോക്കൽ കമ്മിറ്റി ആനപ്രമ്പാൽ ജെഎംഎം ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കുരുവിള തോമസ് അധ്യക്ഷനായി. ആലപ്പി കാർഡ് ബാങ്ക് പ്രസിഡന്റ് കെ ആർ ഭഗീരഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, ജി ഉണ്ണികൃഷ്ണൻ, ലോക്കൽ സെക്രട്ടറി ടി എ അശോകൻ, ജൂബിലി മന്ദിരം സൂപ്രണ്ട് റവ ഫിലിപ്പ് പി മാത്യു, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ജയസൂര്യ ( ചക്കുളത്തുക്കാവ് ), സി കെ രാജൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും തുടർന്ന് ഓണസദ്യയുമുണ്ടായി.









0 comments