ഓണാഘോഷവും കുടുംബസംഗമവും

കൃഷ്ണപുരം സ്നേഹനഗർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കൃഷ്ണപുരം സ്നേഹനഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. യു പ്രതിഭ എംഎൽഎ ഉദ്ഘാടന ചെയ്തു. പ്രസിഡന്റ് പി എസ് സോമൻ അധ്യക്ഷനായി. "സ്നേഹപഥം " സുവനീറും കുടുംബ ഡയറക്ടറിയും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി പ്രകാശിപ്പിച്ചു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടിരേത്ത് സുവനീർ ഏറ്റുവാങ്ങി. എഴുത്തുകാരി ഷഹീറാ നസീർ, കെപിഎസി അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, പഞ്ചായത്തംഗങ്ങളായ മഞ്ജു ജഗദീഷ്, ശരത്കുമാർ പാട്ടത്തിൽ, വി വിശ്വജിത്ത്, സി ഡി അരുൺകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.









0 comments