ഓണാഘോഷം

കരുമാടി ജയ കേരള ക്ലബ് വാർഷികാഘോഷവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു
തകഴി
കരുമാടി ജയകേരള ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഭജനമഠം വാർഷികം, ഓണാഘോഷം എന്നിവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് ടി സുരേഷ് അധ്യക്ഷനായി. തകഴി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അംബിക ഷിബു, പഞ്ചായത്ത് അംഗങ്ങളായ റീന മതികുമാർ, മഞ്‌ജു വിജയകുമാർ, കരുമാടി സിഎസ്ഐ പള്ളി വികാരി ജെയിംസ് മാത്യു, എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ് കെ സോമൻ, സെക്രട്ടറി എൻ എം രാഗേഷ്, ബി ബാബു രാജ്, ബിനു ധർമഗിരി, രാജേന്ദ്രൻ കരുമാടി എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിക്കൽ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാവിജയികൾക്ക് പുരസ്‌കാര വിതരണം എന്നിവയുമുണ്ടായി.









0 comments