എൻജിഒ യൂണിയൻ സമ്മേളനം
കലവറയിൽ കുട്ടനാടൻരുചി വിശ്രമ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറന്നു

സ്വന്തം ലേഖകൻ
മങ്കൊമ്പ്
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഭക്ഷണം തയ്യാറാക്കുന്നതിനായി കുട്ടനാട്ടിൽ വിളയിച്ച നെല്ല് മന്ത്രി പി പ്രസാദ് കൈമാറി. ജീവനക്കാരുടെ സഹായത്തോടെ മങ്കൊമ്പ് മിനി സിവിൽ സ്‌റ്റേഷൻ ജനസൗഹൃദ ഹരിത ഓഫീസുകളാക്കിയതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. മിനി സിവിൽസ്‌റ്റേഷനിലെ 16 ഓഫീസുകളിലെയും ഇ വേയ്സ്റ്റ് അടക്കം മാലിന്യം ക്ലീൻ കേരളാ കമ്പനിയ്ക്ക് കൈമാറി. ഹരിത സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ജനസൗഹൃദ സിവിൽ സർവീസിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിശ്രമകേന്ദ്രവും ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചു. കാടുപിടിച്ച സിവിൽസ്‌റ്റേഷൻ പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടവും പൂന്തോട്ടവും നിർമിച്ചു. ബോട്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ ബഞ്ചുകളും നിർമിച്ചു. മതിലിൽ ലഹരി–-മാലിന്യമുക്ത കേരളത്തിനായി ബോധവൽക്കരണ സന്ദേശങ്ങളും എഴുതി. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സിവിൽസ്റ്റേഷനിലെ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന മാലിന്യവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, കുട്ടനാട് തഹസിൽദാർ പി ഡി സുധി എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ സജിത്ത്, ഹരിത കേരള മിഷൻ കോ–-ഓർഡിനേറ്റർ കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി സിലിഷ് സ്വാഗതവും ട്രഷറർ ബൈജു പ്രസാദ് നന്ദിയും പറഞ്ഞു.









0 comments