പുതിയിടം കുളത്തിന് ചുറ്റും ഇരിപ്പിടം

കായംകുളം
നഗരസഭാ പുതിയിടം കുളത്തിന് ചുറ്റും നിർമിച്ച ഇരിപ്പിടം നഗരസഭ ചെയർപേഴ്സൺ പി ശശികല ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. വൈസ് ചെയർമാൻ ജെ ആദർശ് അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻമാരായ പി എസ് സുൽഫിക്കർ, എസ് കേശുനാഥ്, മായാദേവി,ഷാമില അനിമോൻ, കൗൺസിലർമാരായ അഖിൽ കുമാർ, ഷെമി മോൾ, സൂര്യ ബിജു, രഞ്ജിതം, നഗരസഭാ സെക്രട്ടറി അഡ്വ. എസ് സനിൽ എന്നിവർ പങ്കെടുത്തു.









0 comments