ഉദ്ഘാടനം 12ന്

2.47 കോടിയിൽ പുതിയ 
എക്​സൈസ് കെട്ടിടസമുച്ചയം

മാവേലിക്കര എക്‌സൈസ് റേഞ്ച്, സർക്കിൾ ഓഫീസുകൾക്കായി തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ  ഉദ്​ഘാടനത്തിനൊരുങ്ങിയ കെട്ടിടസമുച്ചയം എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിക്കുന്നു

മാവേലിക്കര എക്‌സൈസ് റേഞ്ച്, സർക്കിൾ ഓഫീസുകൾക്കായി തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ ഉദ്​ഘാടനത്തിനൊരുങ്ങിയ കെട്ടിടസമുച്ചയം എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2025, 12:15 AM | 1 min read

മാവേലിക്കര

മാവേലിക്കര എക്‌സൈസ് റേഞ്ച് സർക്കിൾ ഓഫീസുകൾക്കായി തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ 2.47 കോടി ചെലവിൽ പുതിയ മന്ദിരം സജ്ജം. ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ച കെട്ടിടം​ 12ന് പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. 2020-–21 ലെ സംസ്ഥാന ബജറ്റിൽ അനുവദിച്ച് 2022ൽ ഭരണാനുമതി ലഭിച്ചു. മാവേലിക്കര എക്‌സൈസിന് സ്വന്തമായി കെട്ടിടമില്ലാതിരുന്നു. കരയംവട്ടം- പുലിയൂര്‍ റോഡരികില്‍ മൂന്നുപതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടിയ വഴുവാടി ബോയ്സ് എല്‍പി സ്‌കൂൾ പ്രവർത്തിച്ചിരുന്ന 30 സെന്റ് ഭൂമിയിലാണ് ഇരുനില മന്ദിരം. എക്‌സൈസ് സിഐ ഓഫീസും റേഞ്ച് ഓഫീസും ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയമാണിത്​. ബോയ്‌സ് ഹൈസ്‌കൂളിന്റെ തെക്കുഭാഗത്തായിരുന്ന എക്‌സൈസ് ഓഫീസ് കാലപ്പഴക്കത്താൽ 27 വര്‍ഷം മുമ്പ് ബുദ്ധ ജങ്ഷന് കിഴക്കുഭാഗത്തെ 78-ാം നമ്പര്‍ എന്‍എസ്എസ് കരയോഗംവക കെട്ടിടത്തിലേക്ക് മാറ്റി. നിലവില്‍ എക്‌സൈസ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 152 വര്‍ഷത്തിലേറെ പഴക്കമുണ്ട്. തട്ടാരമ്പലത്തില്‍ സ്വകാര്യ കെട്ടിടത്തിലാണ് സിഐ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഓഫീസുകള്‍ക്കും കൂടി സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടുനില കെട്ടിടത്തിന്റെ താഴെ പാര്‍ക്കിങ് ഏരിയ, തൊണ്ടിമുറി, കാത്തിരിപ്പ് കേന്ദ്രം, ബാത്ത്റൂം സൗകര്യത്തോടെ ഡ്യൂട്ടി റൂം, സ്വീകരണ മുറി, എക്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസും വിശ്രമമുറിയുണ്ടാകും. ഒന്നാം നിലയില്‍ ഓഫീസ് ഏരിയ, സ്റ്റോര്‍റൂം, സെല്‍, പുരുഷ– വനിത വിശ്രമമുറികള്‍, അസി. എക്സൈസ് ഇന്‍സ്പെക്ടർ ഓഫീസും വിശ്രമമമുറിയും ഉണ്ടാവും. കെട്ടിട സമുച്ചയം എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home