താളം മുറുക്കി വഞ്ചിപ്പാട്ട് മത്സരം

നെഹ‍്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽനിന്ന്
ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനംചെയ്തു. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ഉദ്ഘാടനചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന വിതരണം എംഎൽഎയും സിനിമ പിന്നണി ഗായകൻ സുദീപ് കുമാറും സി കെ സദാശിവനും ചേർന്ന് നടത്തി. കുട്ടനാട് ശൈലി സ്ത്രീ, പുരുഷ ടീമുകൾക്ക് 10001 രൂപ വീതം സമ്മാനം നൽകുന്നതിന് ഏർപ്പെടുത്തിയ കൈനകരി സുരേന്ദ്രൻ എൻഡോമെന്റ് അദ്ദേഹത്തിന്റെ മക്കൾ ജേതാക്കൾക്ക് നൽകി. സമാപന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.









0 comments