നാഷണൽ കോൺഫെഡറേഷൻ ജില്ലാ സമ്മേളനം

നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ചടയൻ മുറിഹാളിൽ ചേർന്ന സമ്മേളനത്തിൽ കോൺഫെഡറേഷൻ അസി. ജനറൽ സെക്രട്ടറി ജെ ദേവരാജൻ അധ്യക്ഷനായി. സംസ്ഥാന യൂത്ത് വെൽഫെയർ ബോർഡംഗം ടി ടി ജിസ് മോൻ, കോൺഫെഡറേഷൻ നാഷണൽ കൗൺസിൽ അംഗം എം പി രാജീവ്, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുജിത് ചന്ദ്രൻ, ആലപ്പുഴ റീജിയൻ അസി. ജനറൽ സെക്രട്ടറി ആർ അനിൽകുമാർ, മാവേലിക്കര റീജിയൻ അസി. ജനറൽ സെക്രട്ടറി ആർ ഉണ്ണികൃഷ്ണപിള്ള, കോൺഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ രാജേഷ്, എസ് ബി ഐ കോൺട്രാക്ട് ആൻഡ് കാഷ്യൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി സി ബി പ്രേംചന്ദ് എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ജെ ആർ നീൽ സ്വാഗതം പറഞ്ഞു.









0 comments