പാന്പാക്കുട ബ്ലോക്ക് മാതൃകയാക്കാൻ മുള്ളന്‍കൊല്ലിക്കാര്‍

വയനാട് മുള്ളൻകൊല്ലി കൃഷിഭവനിലെ കാർഷിക കർമസേന അംഗങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിൽ നല്‍കിയ പരിശീലനത്തില്‍നിന്ന്
പിറവം
വയനാട് മുള്ളൻകൊല്ലി കൃഷിഭവനിലെ കാർഷിക കർമസേന അംഗങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ മോഡൽ അഗ്രോ സർവീസ് സെന്ററിൽ പരിശീലനം നൽകി.
കാർഷിക ഉപകരണങ്ങളുടെ പ്രവർത്തനം, പരിപാലനം, കൃഷി രീതികൾ തുടങ്ങിയവ മനസ്സിലാക്കിയാണ് കര്‍മസേന അംഗങ്ങള്‍ മടങ്ങിയത്. ഫെസിലിറ്റേറ്റർ വി സി മാത്യു ക്ലാസെടുത്തു. അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ് പി എസ് മഹേഷ്, സെക്രട്ടറി ആശ പീറ്റർ എന്നിവർ കാർഷികയന്ത്രങ്ങൾ പരിചയപ്പെടുത്തി.
സംസ്ഥാനത്തെ മികച്ച അഗ്രോ സർവീസ് സെന്ററിനുള്ള ഇത്തവണത്തെ അവാർഡും കഴിഞ്ഞവർഷത്തെ മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡും പാമ്പാക്കുടയ്‌ക്കായിരുന്നു. അഗ്രോ സർവീസ് സെന്റർ 10 വർഷം പിന്നിടുമ്പോൾ 8.96 കോടി രൂപയുടെ ബിസിനസ് നടന്നു. 51,471 തൊഴിൽദിന മാർക്കിങ്ങില്‍, സർവീസ് ചാർജ് ഇനത്തിൽ 2.26 കോടി രൂപയും പെൻഷൻ ബോണസ് ഇനത്തിൽൽ 26.54 ലക്ഷം രൂപയും തൊഴിലാളികൾക്ക് നൽകി.
ബ്ലോക്ക് ഓഫീസിനുസമീപവും കൂത്താട്ടുകുളം ചോരകുഴിയിലുള്ള നഴ്സറിയിലും കുറഞ്ഞ നിരക്കിൽ ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, വിത്തുകൾ, ഉൽപ്പാദനോപാധികൾ തുടങ്ങിയവ വില്‍ക്കുന്നുമുണ്ട്.









0 comments