print edition പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി; കേസെടുത്തു

കൊച്ചി : കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിലെ മൂന്ന് ജീവനക്കാർ ഉപദ്രവിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മൊഴിയിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ നവംബർ 14നാണ് കാക്കനാടുനിന്ന് മട്ടാഞ്ചേരി വിമലഭവൻ പരിചരണകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെവച്ച് നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ, കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ വനിതാജീവനക്കാർ മാത്രമാണുള്ളതെന്നും പെൺകുട്ടി നൽകിയ മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിക്കണമെന്നും ജില്ലാശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ കെ എസ് അരുൺകുമാർ പറഞ്ഞു.









0 comments