പി ഗോവിന്ദപ്പിള്ളയെ അനുസ്മരിച്ചു

പുരോഗമന കലാസാഹിത്യസംഘം വടുതല, പച്ചാളം യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച പി ഗോവിന്ദപ്പിള്ള അനുസ്മരണം പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പുരോഗമന കലാസാഹിത്യസംഘം വടുതല, പച്ചാളം യൂണിറ്റുകൾ ചേർന്ന് പി ഗോവിന്ദപ്പിള്ളയെ അനുസ്മരിച്ചു. ടി എസ് മുരളി സ്മാരക ഓപ്പൺ ലൈബ്രറിയിൽ സംഘടിപ്പിച്ച അനുസ്‌മരണം പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അനുസ്മരണ പ്രഭാഷണം നടത്തി. സി കെ പ്രേംശങ്കർ, ദയ പച്ചാളം എന്നിവർ സംസാരിച്ചു. പി ഗോവിന്ദപ്പിള്ളയുടെ മുപ്പതോളം പുസ്തകങ്ങളുടെ കവർപേജുകൾ പ്രദർശിപ്പിച്ചു.







0 comments